സുഭാഷ് ചന്ദ്രനെ കാണുന്ന നേരത്ത്!

ഞായറാഴ്ച്ച. ഭൂമിയെയും സകല ചാരാചാരങ്ങളെയും സൃഷ്ടിച്ച ശേഷം ദൈവം വിശ്രമിച്ച ദിവസം. അതുപോലൊരു ഞായറാഴ്ചയിൽ, 2018 ഫെബ്രുവരി മാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ചയിൽ, ഞാനും വിശ്രമത്തിലായി. അതിനു മുൻപത്തെ ആറു ദിവസം എന്ത് സൃഷ്ടിച്ചു എന്ന് ചോദിക്കരുത്, ഉത്തരമില്ല. മാതൃഭൂമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അവസാനത്തെ ദിവസമായിരുന്നു അന്ന്. തലേദിവസത്തെ പത്രത്തിലും വാർത്തകളിലും അക്ഷരോത്സവത്തിന്റെ വാർത്തകൾ കണ്ടപ്പോൾ തീരുമാനിച്ചു, എങ്ങനെയെങ്കിലും പോകണമെന്ന്. അങ്ങനെ 11 മണിക്ക് കനകക്കുന്നിൽ എത്തി. ഫെസ്റ്റിവലിൽ രജിസ്റ്റർ ചെയ്ത് അന്നത്തെ പ്രോഗ്രാമുകളുടെ ലിസ്റ്റുമായി വേദികൾ…

ഇന്ത്യൻ വ്യോമസേന= അംബാനി+ അദാനി

“അനില്‍ അംബാനിക്കറിയാം, ഇന്ത്യന്‍ പാര്‍ലമെന്റിനറിയില്ല ഇന്ത്യ മുടക്കുന്ന അരലക്ഷത്തിലേറെ കോടി രൂപയുടെ രഹസ്യങ്ങള്‍ എന്നാണവസ്ഥ. ഫ്രഞ്ച് സര്‍ക്കാരിനും ഫ്രഞ്ച് കമ്പനിക്കും അറിയാം , ഇന്ത്യന്‍ പാര്‍ലമെന്റിനും ഇന്ത്യയിലെ ജനങ്ങള്‍ക്കുമറിയില്ല” കഴിഞ്ഞ 4വർഷത്തോളമായി നടക്കുന്ന ഒരാചാരമുണ്ട്. ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവരെയും ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നവരെയും രാജ്യദ്രോഹി എന്ന് മുദ്രകുത്തുകയും പറ്റുമെങ്കിൽ അവരെ ജയിലിയടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആചാരം. ഭരണത്തിലേറി നാലു വർഷം കഴിഞ്ഞിട്ടും രാജ്യദ്രോഹി കാർഡ് അല്ലാതെ വേറൊന്നും കയ്യിലില്ലാത്ത ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത്. സംശയമുണ്ടെങ്കിൽ റാഫേൽ…

നാലാം സ്തൂപത്തെയും വിഴുങ്ങി ഫാസിസം!

ഈ പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത് ഒരു ദേശീയ അച്ചടി മാധ്യമത്തിൽ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന ഒരു കാർട്ടൂൺ ചിത്രകഥയുടെ ഭാഗങ്ങളാണ്. പ്രമുഖ മാധ്യമം എന്ന് പറയാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് പേര് പറയാൻ മടിക്കുന്നില്ല, ടൈംസ്‌ ഓഫ് ഇന്ത്യ പത്രത്തിലെ ഏജന്റ് റാണ എന്ന ചിത്രകഥയിലെ ചില ഭാഗങ്ങളാണിവ. അതിലേക്ക് കടക്കുന്നതിനു മുൻപ് ഒരു കാര്യം പറയയേണ്ടതുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പരിപാടി ആയ മൻ കി ബാത്ത്‌ കേൾക്കാനിടയായി. സ്ത്രീകളെ ബഹുമാനിക്കുക എന്നത് നമ്മുടെ…

റിപബ്ലിക് ദിനത്തെ മറന്നുകൊണ്ടുള്ള റിപബ്ലിക് ദിനാഘോഷം!

    ​പതിവ് പോലെ മറ്റൊരു റിപബ്ലിക് ദിനവും കടന്നുപോയി. ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതുന്ന അതിഗംഭീരമായ പരേഡും വിവിധ സ്ഥാപനങ്ങളിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ദേശീയ പതാക ഉയർത്തിയുമൊക്കെ നാം ആഘോഷിച്ചു. അതിർത്തിയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലി കഴിച്ച ജവാന്മാർക്കും കുടുംബവും സന്തോഷങ്ങളുമൊക്കെ ഉപേക്ഷിച്ച് രാജ്യത്തിന് കാവൽ നിൽക്കുന്ന സൈനികർക്കും ആദരം ആർപ്പിച്ചുകൊണ്ടുള്ള facebook post, whatsapp status, twitter tweets ഒക്കെ രാവില മുതൽ കണ്ടു. ഇന്ദ്രപ്രസ്ഥത്തിലെ അമർ ജവാൻ ജ്യോതിയിലെ പുഷ്പാർച്ചനയും നടന്നു.രാജ്യം…

കോളേജ് മാഗസിൻ കളിക്കുടുക്കയല്ല!

        വളരെ യാദൃശ്ചികമായിട്ടാണ് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിന്റെ മാഗസിൻ കാണാനിടയായത്. ‘മാംസബുക്ക്’ എന്ന പേരും ‘വിശപ്പിന്റെയും രുചിയുടെയും പുസ്തകം എന്ന അടിക്കുറുപ്പും കവർ ചിത്രവും വല്ലാതെ ആകർഷിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ ഭക്ഷണത്തിന്റെ കഥ പറയുന്ന, തികച്ചും വ്യത്യസ്തമായ ഈ മാഗസിൻ സമർപ്പിച്ചിരിക്കുന്നത് വിശപ്പ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത കർഷകർക്കും പശുവിന്റെ പേരിൽ ആൾക്കൂട്ടം തല്ലിക്കൊന്ന സഹോദരങ്ങൾക്കുമാണ്. എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യം അപ്രസക്തമാവുകയും എന്ത് കഴിച്ചു എന്ന ചോദ്യം പ്രസക്തിയർജ്ജിക്കയും…